Type Here to Get Search Results !

Bottom Ad

ഹിമാചലില്‍ ബി.ജെ.പിക്ക് വിമതര്‍ കൊടുത്തത് 'എട്ടിന്റെ പണി'; മോദി നേരിട്ടു വിളിച്ചിട്ടും വഴങ്ങാതെ മുന്‍ ബി.ജെ.പി എംപി


ഷിംല (www.evisionnews.in): ബി.ജെ.പി എം.പിയായിരുന്ന ക്രിപാല്‍ പര്‍മാര്‍ ഇക്കുറി ഹിമാചലില്‍ സ്വതന്ത്രനായാണ് ജനവിധി തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ നേരിട്ട് വിളിച്ചിട്ടു പോലും ക്രിപാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ കൂട്ടാക്കിയില്ല. ഹിമാചലിലെ ഹതേഹ്പൂരിലാണ് ഇദ്ദേഹം സ്ഥാനാര്‍ഥിയായത്. ഹിമാചലില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയത്.

ആദ്യം ബി.ജെ.പിക്കൊപ്പം നിന്ന ക്രിപാല്‍ ഇക്കുറി ഒരുപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മോദി തന്നെ വിളിച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന കാര്യം ക്രിപാല്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയിരുന്നു. അതേസമയം ഇക്കാര്യം പാര്‍ട്ടിയോ പ്രധാനമന്ത്രിയുടെ ഓഫിസോ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഫോണ്‍ കോള്‍ വ്യാജമല്ലെന്നാണ് ക്രിപാലിന്റെ അവകാശവാദം.

25 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫതേഹ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാതായതോടെയാണ് 63കാരനായ ക്രിപാല്‍ ബി.ജെ.പിയുമായി ഇടഞ്ഞത്. സഹപാഠിയായിരുന്ന ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ 15 വര്‍ഷമായി തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad