തിരുവനന്തപുരം: ഇത്രയും കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തു നിന്ന് കേള്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തുടര്‍ ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല.ജില്ലയിലെ പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി.പി.എം സംസ്ഥാന നേതൃത്വം പാര്‍ട്ടിക്കു നിരക്കാത്ത പ്രവൃത്തി നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സെക്രട്ടറി താക്കീത് നല്‍കി.
പാര്‍ട്ടിക്കു നിരക്കാത്ത പ്രവൃത്തി നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. എത്ര നഷ്ടമുണ്ടായാലും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. തെറ്റുകാരെ മാത്രമല്ല അവരെ സംരക്ഷിക്കുന്നവരെയും പിടികൂടണം. ഇത്രയും കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തു നിന്ന് കേള്‍ക്കുന്നത്. ജില്ലാ കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരത്തു നിന്ന് കേള്‍ക്കുന്നത് പാര്‍ട്ടിക്ക് നിരക്കാത്ത കാര്യങ്ങള്‍; കടുത്ത നടപടിയുണ്ടാകുമെന്ന് എം.വി ഗോവിന്ദന്‍
4/
5
Oleh
evisionnews