Type Here to Get Search Results !

Bottom Ad

കേരളത്തിലെ മെസ്സി ഫാന്‍സിന്റെ ആവേശം സ്പാനിഷ് ഭാഷയില്‍ വിവരിക്കുന്ന കണ്ണൂര്‍ സ്വദേശിനിയുടെ അഭിമുഖം വൈറല്‍


ദോഹ: ഖത്തറിലെത്തിയ അര്‍ജന്റീനിയന്‍ ചാനലുമായി കേരളത്തിലെ മെസ്സി- അര്‍ജന്റീന ഫാന്‍സിന്റെ ആവേശം സ്പാനിഷ് ഭാഷയില്‍ വിവരിക്കുന്ന മലയാളി വിദ്യാര്‍ഥിനിയുടെ അഭിമുഖം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ജുഷ്‌ന ഷാഹിനാണ് അര്‍ജന്റീനയില്‍ നിന്നുള്ള 'ഫിലോ ന്യൂസി'നോട് കേരളത്തിന്റെ ഫുട്ബാള്‍ ജ്വരം പങ്കുവെക്കുന്നത്. 

ഖത്തര്‍ ലോകകപ്പ് മീഡിയ സെന്ററില്‍ നിന്നുള്ള അഭിമുഖം ഇന്‍സ്റ്റാഗ്രാമില്‍ രണ്ടു ദിവസത്തിനകം രണ്ടര ലക്ഷം പേര്‍ കാണുകയും മുപ്പതിനായിരം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. യൂറോപ്യന്‍ ഫുട്ബാള്‍ പ്രേമികളില്‍ പലരും അഭിപ്രായം കുറിച്ചു. 2006ലെ ലോകകപ്പ് മുതല്‍ മെസ്സിയെ ഇഷ്ടതാരമായി തെരഞ്ഞെടുത്ത് സ്പാനീഷ് ഭാഷയില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.ജി നേടി സ്പെയിനിലെത്തിയ ജുഷ്ന ഷാഹിന്‍, യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളുടെ അക്രഡിറ്റേഷന്‍ നേടിയ പരിചയവുമായാണ് ഖത്തര്‍ ലോകകപ്പിലേക്കെത്തിയത്.

യൂറോപ്യന്‍ ഫുട്ബാള്‍ രംഗത്ത് ലോക പ്രശസ്തരായ ജേര്‍ണലിസ്റ്റുകളെ വാര്‍ത്തെടുക്കുന്ന റയല്‍ മാഡ്രിഡ് യുനിവേഴ്സിറ്റിയില്‍ എം.എ. സ്പോര്‍ട്സ് ജേര്‍ണലിസം കോഴ്സില്‍ പ്രവേശനം ലഭിച്ച ജുഷ്ന കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ്. ജുഷ്നയുടെ ഭര്‍ത്താവ് അവാദ് അഹമ്മദും ഒന്നരവയസുകാരി മകള്‍ എവ ഐറീനും സ്പെയിനിലുണ്ട്.


ഖത്തർ ലോകകപ്പ് മീഡിയ സെന്ററിൽ നിന്നുള്ള അഭിമുഖം

Tags

Post a Comment

0 Comments

Top Post Ad

Below Post Ad