
കാസര്‍കോട്: തളങ്കരയിലെ കുടുംബം സഞ്ചരിച്ച കാറില്‍ ബസിടിച്ച് കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരം. കര്‍ണാടക ഹുബ്ലിയില്‍ വൈകിട്ടോടെയാണ് അപകടം. തളങ്കരയിലെ മുഹമ്മദ്, ഭാര്യ ആയിഷ, മകന്റെ മകന്‍ എന്നിവരാണ് മരിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട തളങ്കരയിലെ സൈനുല്‍ ആബിദിന്റെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ തളങ്കരയിലെ കുടുംബം സഞ്ചരിച്ച കാറില്‍ ബസിടിച്ച് മൂന്നു മരണം; മൂന്നു പേര്‍ക്ക് പരിക്ക്
4/
5
Oleh
evisionnews