Friday, 18 November 2022

ജില്ലാ കായികമേള: ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍, സ്‌കൂള്‍തലത്തില്‍ സെന്റ് ജോണ്‍സ്


കാസര്‍കോട്: റവന്യൂ ജില്ലാ കായിക മേള നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേളയിലെ ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 86 പോയന്റ് നേടി ചെറുവത്തൂര്‍ ഉപജില്ല മുന്നിട്ട് നില്‍ക്കുന്നു. 78 പോയന്റുമായി ചിറ്റാരിക്കല്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഹോസ്ദുര്‍ഗ് ഉപജില്ല 69 പോയന്റുമായി മൂന്നാമത് തുടരുന്നു.

സ്‌കൂള്‍തലത്തില്‍ 32 പോയന്റ് നേടി സെന്റ് ജോണ്‍സ് പാലാവയല്‍ മുന്നിട്ടു നില്‍ക്കുന്നു. 26 പോയന്റുമായി ജി.എച്ച്.എസ്.എസ് ചീമേനിയാണ് രണ്ടാം സ്ഥാനത്തുണ്ട്. 24 പോയന്റുമായി ജി.എച്ച്.എസ് ചായ്യോത്ത് മൂന്നാം സ്ഥാനത്തുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സന്‍ നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി എം. ധനേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ വി.വി. ശ്രീജ, പി.വല്‍ സല, കാസര്‍കോട് ഡിഡിഇ സി.കെ.വാസു, സംഘാടക സമിതി ഭാരവാഹികളായ എം.രാധാകൃഷ്ണന്‍ നായര്‍, എം.രാജന്‍, പി.രാമചന്ദ്രന്‍, പി.വിജയകുമാര്‍, പി.കെ.നസീര്‍, മഹമൂദ് കടപ്പുറം, പി.യു.വിജയകുമാര്‍, മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍, കെ.സി.മാനവര്‍മ രാജ, കലശ്രീധര്‍, പി.ജയന്‍, വി.ഇ.അനുരാധ, സര്‍ഗം വിജയന്‍, നീലേശ്വരം രാജാസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി.വിജീഷ് എന്നിവര്‍ സംസാരിച്ചു.

രണ്ടുദിവസമായി നടക്കുന്ന മേളയില്‍ ജില്ലയിലെ ഏഴു ഉപജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ കായിക താരങ്ങളാണ് മാറ്റുരയ്ക്കുക. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 127 ഇനങ്ങളിലാണ്മത്സരം. ഇന്ന് സമാപനം വൈകിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.

Related Posts

ജില്ലാ കായികമേള: ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍, സ്‌കൂള്‍തലത്തില്‍ സെന്റ് ജോണ്‍സ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.