Thursday, 24 November 2022

ശിഹാബ് ചോറ്റൂരിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്താന്‍ കോടതി; ഹജ്ജ് യാത്ര പ്രതിസന്ധിയില്‍


ലാഹോര്‍: മലപ്പുറത്തു നിന്നും കാല്‍നടയായി ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂറിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്താന്‍ ഹെക്കോടതി. ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടി നല്‍കിയ അപേക്ഷ കോടതി തള്ളി. കേരളത്തില്‍ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാകിസ്ഥാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു.

ഒരു മാസമായി ശിഹാബ് അതിര്‍ത്തിയില്‍ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാകിസ്താന്‍ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഷിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജാണ് അപേക്ഷ നല്‍കിയത്. നേരത്തേ, സിംഗിള്‍ ബെഞ്ചും അപേക്ഷ തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

ഹരജിക്കാരനായ പാക് പൗരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്. ശിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ഹര്‍ജിക്കാരന് അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.

Related Posts

ശിഹാബ് ചോറ്റൂരിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്താന്‍ കോടതി; ഹജ്ജ് യാത്ര പ്രതിസന്ധിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.