Friday, 25 November 2022

അതിരുവിട്ട ആരാധന ഇസ്ലാമിക വിരുദ്ധം; ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത


കോഴിക്കോട്: ലോകം ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് ചുരുങ്ങിയ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കടുത്ത നിര്‍ദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി രംഗത്ത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് മുമ്പുള്ള ഖുതുബക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫുട്‌ബോള്‍ കായികാഭ്യാസമെന്ന നിലയില്‍ മികച്ച കളിയാണെന്നും മനുഷ്യരുടെ മാനസികവുമായ ശാരീരികവുമായ ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്കുന്നതിനല്‍ പങ്കു വഹിക്കുന്നതിനാല്‍ തന്നെ ഗുണങ്ങള്‍ ഉണ്ടെന്നും പറഞ്ഞ സമസ്ത മുഹമ്മദ് നബി ഒറ്റ മത്സരങ്ങളെ ഒകെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും പറയുന്നു. എന്നാല്‍, വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നു. എന്നാല്‍ നമസ്‌ക്കാരങ്ങളെ ഒകെ തടസപ്പെടുത്തുന്ന രീതിയില്‍ ഒരിക്കലും ഫുട്‌ബോള്‍ ലഹരി ബാധിക്കരുതെന്നും സമസ്ത പറയുന്നു.

അതിരു വിട്ട ആരാധന ശരിയല്ല. പോര്‍ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും ആരാധിക്കുന്നതും അവരെ ദൈവങ്ങളെ പോലെ കാണുന്നതും പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത നിലപാട് വ്യക്തമാക്കി.

Related Posts

അതിരുവിട്ട ആരാധന ഇസ്ലാമിക വിരുദ്ധം; ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.