Wednesday, 16 November 2022

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി പണം പിടിച്ചെടുത്തു


കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കാസര്‍കോട്ട് നിന്നും പണം പിടിച്ചെടുത്തു. കാസര്‍കോട്, രാജപുരം സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ഓഫീസ് സമയത്തിന് ശേഷമാണ് കണക്കില്‍പെടാത്ത 11,300 രൂപ ഓഫീസിനകത്ത് വെച്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പണം പിടിച്ചെടുത്തത്. നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഇവിടെ 22 രജിസ്‌ട്രേഷനുകളാണ് നടന്നത്.

രജിസ്‌ട്രേഷന് കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. പിന്നാലെയെത്തേണ്ടവര്‍ പരിശോധനാ വിവരമറിഞ്ഞ് പിന്തിരിഞ്ഞതായി സംശയിക്കുന്നു. എ.എസ്.ഐമാരായ വി.എം. മധുസൂദനന്‍, വി.ടി. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി. രാജീവന്‍, രതീഷ് എന്നിവരും കാസര്‍കോട്ടെ പരിശോധനക്കുണ്ടായിരുന്നു.

രാജപുരത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, പി.വി. സതീശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്, ബിജു, പ്രമോദ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Related Posts

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി പണം പിടിച്ചെടുത്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.