Type Here to Get Search Results !

Bottom Ad

രാജ്ഭവനിലും പിന്‍വാതില്‍ നിയമനം; ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്


തിരുവനന്തപുരം: കേരള രാജ്ഭവനില്‍ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. കുടുംബശ്രീ മുഖേന നിയമിതരായ അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ള 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

കൂടാതെ രാജ്ഭവനിലെ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്കുമാര്‍ പിയെ സേനവകാലയളവ് പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തത് വന്നിരിക്കുന്നത്. കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സൈഫര്‍ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു. 

ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 27800 - 59400 രൂപ ശമ്പള സ്‌കെയിലിലാണ് ദിലീപ്കുമാറിന് ഗവര്‍ണറുടെ താത്പര്യപ്രകാരം നിയമനം നല്‍കിയത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം വിഷയം ഉയര്‍ത്തുന്ന ഗവര്‍ണര്‍ക്ക് കത്ത് പുറത്തുവന്നത് വന്‍ തിരിച്ചടിയായിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad