Type Here to Get Search Results !

Bottom Ad

നാലു ദിവസം മഴ കനക്കും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവവന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകും. മുന്നറിയിപ്പിനെ തുടര്‍ന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴ ലഭിക്കുക. നവംബര്‍ നാലു വരെ സംസ്ഥാനത്ത് മഴ ശക്തമായിരിക്കും. കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്കന്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടേയും സാന്നിധ്യമാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ കാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad