മംഗളൂരു: ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി. സുരിബെയില്‍ സ്വദേശി സമദി (19)നെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ബണ്ട്വാള്‍ പൊലീസ് സുഹൃത്തിനെ അറസ്റ്റ് ചെയ്തു.
സമദിന്റെ സുഹൃത്തും ഓട്ടോറിക്ഷാ ഡ്രൈവറുമായ സേലത്തോറിനടുത്ത് കട്ടേപ്പുണിയിലെ അബൂബക്കറിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സുരിബെയില്‍ സ്വദേശി സമദിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സമദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
സമദും അബൂബക്കറും കഞ്ചാവ് വില്‍പ്പന നടത്തുന്നതിനൊപ്പം തന്നെ ലഹരിക്ക് അടിമകളുമായിരുന്നു. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സമദിനെ അബൂബക്കര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
കഞ്ചാവ് വില്‍പ്പനയെ ച്ചൊല്ലി തര്‍ക്കം; യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍
4/
5
Oleh
evisionnews