Tuesday, 22 November 2022

അഭ്യൂഹങ്ങള്‍ക്കിടെ തരൂര്‍ പാണക്കാട്ട്; രാഷ്ട്രീയം ചര്‍ച്ച, കാന്തപുരത്തെയും സന്ദര്‍ശിക്കും


മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പാണക്കാട്ടെത്തി മുസ്ലിം ലീഗ് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എംഎല്‍എയുമായും കൂടിക്കാഴ്ച തുടങ്ങി. ആര്‍.എസ്.എസ് പരമാര്‍ശത്തില്‍ കെ. സുധാകരനെതിരെ ലീഗ് പരസ്യനിലപാടെടുത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനകത്ത് അസ്വാരസ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതു കൊണ്ടുതന്നെ കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഉറ്റുനോക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ക്ക് കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്.

എന്നാല്‍ തരൂരിന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് സന്ദര്‍ശനം പതിവുള്ളതാണ്. രാഷ്ട്രീയവിഷയങ്ങളും ചര്‍ച്ചയാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം കെ രാഘവന്‍ എം പിയും അനുഗമിച്ചു.

വൈകിട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരേയും തരൂര്‍ സന്ദര്‍ശിക്കും. ബുധനാഴ്ച കണ്ണൂരിലാണ് പരിപാടികള്‍. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്‌കാരിക നേതാക്കളുടെ വസതികളും തരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. മലപ്പുറം ഡിസിസി ഓഫീസും തരൂര്‍ സന്ദര്‍ശിക്കും.




Related Posts

അഭ്യൂഹങ്ങള്‍ക്കിടെ തരൂര്‍ പാണക്കാട്ട്; രാഷ്ട്രീയം ചര്‍ച്ച, കാന്തപുരത്തെയും സന്ദര്‍ശിക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.