Saturday, 5 November 2022

കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയര്‍; സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, കത്ത് അയച്ചിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ പ്രതികരണം.

ഇക്കാര്യം മേയര്‍ നിഷേധിക്കുകയാണെങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനില്‍ പതിറ്റാണ്ടുകളായി സിപിഎം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും. വി.വി.രാജേഷ് പറഞ്ഞു.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ അയച്ച കത്ത് പുറത്തുവന്നിരുന്നു. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.







Related Posts

കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയര്‍; സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.