Type Here to Get Search Results !

Bottom Ad

വ്യാജ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍


കാസര്‍കോട്: അക്ഷയയുടെ സേവനങ്ങള്‍ വ്യാജമായി നല്‍കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. ജില്ലയിലെ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ കണ്ടെത്താന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും. അക്ഷയയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍ഗോഡ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ അക്ഷയ സംരംഭകരുമായി സംവദിക്കുകയായിരുന്നു കലക്ടര്‍. സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത് തലത്തില്‍ സ്ഥിരം നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

സബ് കലക്ടറുടെ മേല്‍നോട്ടത്തില്‍ വില്ലേജ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും നിരീക്ഷണ സമിതി പ്രവര്‍ത്തിക്കുക . 4 മാസത്തിനുള്ളില്‍ സമിതി അന്യേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും. അക്ഷയ പദ്ധതി 2 പതിറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി ചടങ്ങില്‍ വെച്ച് ജില്ലയിലെ മുഴുവന്‍ സംരംഭകര്‍ക്കും കലക്ടര്‍ പ്രശംസാപത്രം വിതരണം ചെയ്തു.

അക്ഷയയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അറിവിലേക്കായി ജില്ലാ ഭരണകൂടം ഇറക്കുന്ന പോസ്റ്റര്‍ അക്ഷയ സംരംഭകനായ പി.ഡി. അബ്ദുള്‍ റഹ്‌മാന് നല്‍കികൊണ്ട് കലക്ടര്‍ പ്രകാശനം ചെയ്തു. അക്ഷയ സംരംഭകര്‍ക്കായി ഒരു ട്രൈനിങ് ക്ലാസ്സും പരിപാടിയുടെ ഭാഗമായി നടന്നു. അക്ഷയയുടെ 20-ാം വാര്‍ഷികം എ.ഡി.എം, എ.കെ രമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ ശിവ പ്രകാശന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡി. പി. എം ., എസ് നിവേദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജി. പ്രകാശ് പിള്ള, ഡെപ്യൂട്ടി തഹിസില്‍ദാര്‍ തുളസീരാജ്, ,ബി. സന്തോഷ് കുമാര്‍ ,കെ .പുഷ്പലത സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad