Thursday, 10 November 2022

മന്‍സൂര്‍ ഹുദവി കളനാടിന്റെ 'മിംബര്‍' 12ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും


ഷാര്‍ജ: യുവ ഭാഷാ പണ്ഡിതനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മന്‍സൂര്‍ ഹുദവി കളനാടിന്റെ 'മിംബര്‍' പുസ്തകം 12ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. ഏതാനും വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ വെള്ളിയാഴ്ചകളില്‍ പ്രസിദ്ധീകരിച്ചു വരുന്ന ജുമുഅ ഖുതുബ പ്രഭാഷണങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 65 ഖുതുബകളുടെ കുറിപ്പുകളാണ് ഒന്നാം ഭാഗമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

യുഎഇ ഔഖാഫ് മതകാര്യാലയം എല്ലാ വെള്ളിയാഴ്ചകളിലും ഖുതുബകള്‍ക്കായി നിര്‍ദേശിച്ച് നല്‍കിയ വിഷയങ്ങളില്‍ ഗഹനമായതും കാലിക പ്രസക്തവുമായ വിഷയങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. രാജ്യത്തെ ആയിരക്കണക്കിന് പള്ളികളില്‍ ലക്ഷങ്ങള്‍ ശ്രവിച്ചതാണ് ഇതിന്റെ ഉള്ളടക്കമെന്നതും അന്ത:സത്ത നഷ്ടപ്പെടാതെ സാഹിത്യമികവോടെ തയാറാക്കിയതാണ് ഇവയെന്നതും ഇതിന്റെ സവിശേഷത ബോധ്യപ്പെടുത്തുന്നതാണ്.

കാസര്‍കോട് കളനാട്ടെ ദേളി മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ചട്ടഞ്ചാല്‍ എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നായി ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ഭാര്യ ഫാത്തിമത്ത് റംസി ജഹാന്‍ (ഓഡിയോളജിസ്റ്റ്), ഖദീജ ജസ്വ മകളാണ്. ബുക് പ്ലസ് ആണ് പ്രസാധകര്‍. പ്രകാശന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.


Related Posts

മന്‍സൂര്‍ ഹുദവി കളനാടിന്റെ 'മിംബര്‍' 12ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.