Sunday, 27 November 2022

ലഹരി മാഫിയെ പൂട്ടാന്‍ പൊലീസ്; പ്രതികളാകുന്നവരെ കരുതല്‍ തടങ്കലിലാക്കും


തിരുവനന്തപുരം: ലഹരി മാഫിയെ പൂട്ടാന്‍ പൊലീസ്. കേസുകളില്‍ പ്രതികളാകുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും സ്വത്തുകണ്ടുകെട്ടാനും നീക്കം. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലഹരിക്കടത്ത് അറുതിയില്ലാതെ തുടരുന്നതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുന്നത്. ആദ്യഘട്ടത്തില്‍ 161 പേരെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തും കണ്ടുകെട്ടാനുമുള്ള നടപടിക്ക് അനുമതി തേടി പട്ടിക ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും അദേഹം വ്യക്തമാക്കി. കൊച്ചിയിലെ കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിജെ പാര്‍ട്ടികള്‍ സ്ഥിരമായി നടത്തുന്നവരെയും പങ്കെടുക്കുന്നവരെയും നിരീക്ഷിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.

Related Posts

ലഹരി മാഫിയെ പൂട്ടാന്‍ പൊലീസ്; പ്രതികളാകുന്നവരെ കരുതല്‍ തടങ്കലിലാക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.