Type Here to Get Search Results !

Bottom Ad

കരിങ്കൊടി കാണിച്ച കെ.എസ്.യുക്കാരനെ അടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു; നോക്കി നിന്ന് മേയര്‍


തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുറ്റത്ത് രണ്ടാം ദിവസവും പ്രതിഷേധ ബഹളം. മേയര്‍ക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. മേയര്‍ ആദ്യ രാജേന്ദ്രന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു കെഎസ്യുവിന്റെ പ്രതിഷേധം. മേയറുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയിറങ്ങി പ്രതിഷേധിച്ച കെഎസ്യുക്കാരനെ ഡിവൈഎഫ്ഐക്കാര്‍ അടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് കെഎസ്യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, മേയറുടെ ഓഫീസ് ബിജെപി ഉപരോധിച്ചു. ഓഫീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപിയുടെ കൊടിയും നാട്ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിനെതിരെയും പ്രതിഷേധം. മേയറെയും ഡി.ആര്‍.അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad