Type Here to Get Search Results !

Bottom Ad

കൊല്ലത്ത് ഇമാമിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; അക്രമം പ്രാര്‍ഥിക്കാനായി കാറില്‍ വിളിച്ചു കയറ്റിയതിന് ശേഷം


കൊല്ലം: ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇമാമിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് ഇമാമിനെ വിളിച്ചു. ഇതനുസരിച്ച് യുവാവിനൊപ്പം ഇമാം കാറില്‍ കയറി. എന്നാല്‍ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇമാം കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. പിന്തുടര്‍ന്നെത്തിയാണ് ഇമാമിനെ കാറിടിച്ചു വീഴ്ത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad