Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഫാസ്‌ക് ബെള്ളിപ്പാടി ചാമ്പ്യന്മാര്‍


ദുബൈ: ദുബൈ കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി അബുഹൈല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് വന്‍ ആവേശമായി. മുളിയാര്‍ പഞ്ചായത്തില്‍പെട്ട എട്ടു ടീമുകള്‍ മാറ്റുരച്ച മാമാങ്കത്തില്‍ ഫാസ്‌ക് ബെള്ളിപ്പാടി ഒന്നാം സ്ഥാനവും ഹിറ്റേഴ്സ് സ്‌കൈബര്‍ഗര്‍ രണ്ടാം സ്ഥാനവും നേടി.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ്് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. നവാസ് എടനീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ: ഖലീല്‍, സലാം കന്യപ്പാടി ഹനീഫ് ടിആര്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ബഷീര്‍ സിഎ, ഖാലിദ് മല്ലം, അഷറഫ് ബായാര്‍, ഇബ്രാഹിം ബേരിക്കെ, റഫീഖ്, ഇസ്മായില്‍, ശംസീര്‍ ബാലനടുക്കം, ഹര്‍ഫാദ് ബാവാഞി, റിസ്വാന്‍ പൊവ്വല്‍ ജമാല്‍ അങ്കോള, താജുദ്ധീന്‍ ആലൂര്‍,

റഫീഖ് ബെള്ളിപ്പാടി, കാദര്‍ മുതലപ്പാറ, ഹസീബ് അല്ലാമ, ഹാരിസ് മല്ലം, റിയാസ് ക്ലിഫി സംബന്ധിച്ചു. അജ്മല്‍ മൂലടുക്കം സ്വാഗതവും നംഷാദ് മൊട്ട നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad