Monday, 7 November 2022

മാധ്യമ വിലക്കുമായി ഗവര്‍ണര്‍; കൈരളി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പുറത്താക്കി


തിരുവനന്തപുരം: മാധ്യമവിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേഡര്‍ മാധ്യമങ്ങളോട് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കൈരളിയുടെയും മീഡിയ വണ്ണിന്റെയും റിപ്പോര്‍ട്ടര്‍ മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ രാജ്ഭവനില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണറുടെ മാധ്യമവിലക്ക്. കൈരളിയെയും മീഡിയ വണ്‍ ചാനലിനെയും വാര്‍ത്താ സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനിടെ മീഡിയവണ്‍, കൈരളി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തിലുണ്ടോയെന്ന് ഗവര്‍ണര്‍ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് വാര്‍ത്തസമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ പറയുകയായിരുന്നു. തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.




Related Posts

മാധ്യമ വിലക്കുമായി ഗവര്‍ണര്‍; കൈരളി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പുറത്താക്കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.