Tuesday, 22 November 2022

33 വര്‍ഷങ്ങള്‍ക്കു ശേഷം അവരൊത്തുകൂടി ഓര്‍മയുടെ വിദ്യാലയ മുറ്റത്ത്


കാസര്‍കോട്: കോളിയടുക്കം ഗവ: യു.പി സ്‌കൂളിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 1989ല്‍ പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ 33 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി. ചടങ്ങ് കെ. സദാനന്ദന്‍ അണിഞ്ഞ ഉദ്ഘാടനം ചെയ്തു. കെ.ടി സുഭാഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് മാവുങ്കാല്‍ സ്വാഗതം പറഞ്ഞു. ഭുവനേശ്വരി പ്രാര്‍ഥനാ ഗാനം ആലപിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ അധ്യാപകരെയും സഹപാഠികളെയും എ ധനിക കുമാരി അനുസ്മരിച്ചു. പി.കെ വിശാലാക്ഷി നന്ദി പറഞ്ഞു.

ദുബായില്‍ നിന്ന് ഷംസുദ്ദീന്‍ കോളിയടുക്കം, അഷ്‌റഫ് മുടംബയല്‍, ഖത്തറില്‍ നിന്ന് രവീന്ദ്രന്‍ ചാളക്കാട് എന്നിവര്‍ ഓണ്‍ലൈനിലൂടെ ആശംസകള്‍ നേര്‍ന്നു. 1989 സ്‌കൂള്‍ അധ്യാപകനായിരുന്ന സി.കെ വേണു, 1989 സ്‌കൂള്‍ അധ്യാപകനായിരുന്ന കമ്പല്ലൂരിലെ അച്യുതന്‍ മാഷും ഓണ്‍ലൈനിലൂടെ ആശംസിച്ചു. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന സ്‌കൂള്‍ അസംബ്ലി ഹാളിന്റെ നിര്‍മാണത്തിന് 50000 രൂപ സംഭാവന നല്‍കാനും തീരുമാനിച്ചു. പൂര്‍വ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഗള്‍ഫിലും കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

കൂട്ടായ്മ ഭാരവാഹികളായി കെ. സദാനന്ദന്‍ അണിഞ്ഞ (പ്രസി), കെ.ടി സുഭാഷ് നാരായണന്‍ (സെക്ര), ഗിരിഷ് മാവുങ്കാല്‍ (ട്രഷ), എ. ധനിക കുമാരി, ഹരിദാസന്‍ മുള്ളേരിയ (വൈസ് പ്രസി), ഷിജ പിജി, രാജീവ് കുമാര്‍ അള്ളംകുളം, ജയരാമന്‍ കുന്നാറ (ജോ. സെക്ര), പവിത്രന്‍ കോളിയടുക്കം, പി.കെ വിശാലാക്ഷി, ശൈലേഷ് അണിഞ്ഞ, മൈമൂന കുന്നാറ, ഹാരിഫ് കരിപ്പൊടി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ഷംസുദ്ദീന്‍ കോളിയടുക്കം (ഓവര്‍സീസ് ചെയര്‍), രവീന്ദ്രന്‍ ചാളക്കാട് (കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.




Related Posts

33 വര്‍ഷങ്ങള്‍ക്കു ശേഷം അവരൊത്തുകൂടി ഓര്‍മയുടെ വിദ്യാലയ മുറ്റത്ത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.