Type Here to Get Search Results !

Bottom Ad

വയറുവേദനയെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ പരാതിയുമായി ബന്ധുക്കള്‍


കന്യാകുമാരി: കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പരാതിയുമായി ബന്ധുക്കള്‍. നിദ്രവിളയ്ക്കു സമീപം വാവര സ്വദേശി പുളിയറ ത്തലവിള ചിന്നപ്പറുടെ മകള്‍ അഭിത (19 )യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മാതാവ് നിദ്രവിള പൊലീസില്‍ പരാതി നല്‍കിയത്. അഭിത നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറില്‍ അതില്‍ നിന്ന് പിന്മാറിയതായും പരാതിയില്‍ പറയുന്നു.

അതിനുശേഷം ഒറ്റയ്ക്കു കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നല്‍കിയ ശീതളപാനീയം കുടിച്ചെന്നും പിറ്റേന്ന് മുതല്‍ വയറുവേദന അനുഭവപ്പെട്ടുവെന്നുമാണ് പരാതി.

വയറുവേദന കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നിന് മകളെ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രി യില്‍ എത്തിച്ച് ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെത്തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലായിരുന്ന അഭിത അഞ്ചിന് രാത്രി മരിച്ചു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് നിദ്രവിള പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു അഭിത.







Post a Comment

0 Comments

Top Post Ad

Below Post Ad