മംഗളൂരു: മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്തെ ഗോഡൗണില്‍ വന്‍തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ കത്തിനശിച്ചു. പാണ്ഡേശ്വരത്തെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അര്‍ധരാത്രിയോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒക്ടോബര്‍ 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്നു ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ തീപിടുത്തമുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
മത്സ്യബന്ധന തുറമുഖത്തെ ഗോഡൗണിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം
4/
5
Oleh
evisionnews