തിരുവനന്തപുരം: പാരസെറ്റമോള്‍ ഗുളികകള്‍ അമിത അളവില്‍ നല്‍കി ഷാരോണിനെ കൊലപ്പെടുത്താന്‍ മുന്‍പ് ശ്രമിച്ചിട്ടുണ്ടെന്ന് ഗ്രീഷ്മയുടെ മൊഴി. നെയ്യൂരിലെ കോളേജിലെ തെളിവെടുപ്പിനിടെയാണ് ഗ്രീഷ്മ മൊഴി നല്‍കിയത്. ഗ്രീഷ്മയുമായി അന്വേഷണ സംഘം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.
ഷാരോണിനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമിച്ചിട്ടുണ്ടെന്നാണ് ഗ്രീഷ്മയുടെ മൊഴി. നെയ്യൂരിലെ കോളജില്‍ നടത്തിയ ജ്യൂസ് ചലഞ്ച് ഇതിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് ഗ്രീഷ്മ സമ്മതിച്ചു. പാരസെറ്റമോള്‍ ഗുളികകള്‍ അമിത അളവില്‍ നല്‍കാനാണ് ശ്രമിച്ചത്. ഇതിനായി അമ്പതിലേറെ ഗുളികകള്‍ കുതിര്‍ത്ത് കയ്യില്‍ സൂക്ഷിച്ചിരുന്നെന്നും ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. നെയ്യൂരിലെ കോളജിലും ജ്യൂസ് വാങ്ങിയ അഴകിയ മണ്ഡപത്തെ കടയിലും ജൂസ് ചലഞ്ച് നടന്ന കുഴിത്തുറ പാലത്തിന് സമീപവും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
പത്തു തവണ ജ്യൂസില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചിരുന്നു. പതിനൊന്നാം തവണ വീട്ടില്‍ വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി- ഗ്രീഷ്മ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
'ജ്യൂസില്‍ 10തവണ വിഷം കലര്‍ത്തി, പാരസെറ്റമോള്‍ അമിത അളവില്‍ നല്‍കിയും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി
4/
5
Oleh
evisionnews