Tuesday, 15 November 2022

ഇനി പഴയ ഫേസ്ബുക്ക് ആയിരിക്കില്ല; ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ആദ്യപടി; വാര്‍ത്തകള്‍ക്ക് കഷ്ടകാലം


കാലിഫോര്‍ണിയ: ഇനി ഫേസ്ബുക്ക് പഴയ ഫേസ്ബുക്ക് ആയിരിക്കില്ല. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളുമായി പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'ഇന്‍ഫോടെയിന്‍മെന്റ്' എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരിക്കും മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുക.

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളുടെ മുഖ്യവരുമാനങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍. ഇതു അടുത്ത വര്‍ഷം മാര്‍ച്ചോടെ ഫേസ്ബുക്ക് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതോടെ നിരവധി ചെറുകിട മാധ്യമ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവും. വാര്‍ത്ത ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന് പകരം വീഡിയോകള്‍ക്ക് പ്രചരണം നല്‍കാനാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ മാധ്യമ സ്ഥാപനങ്ങളോടും വീഡിയോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഫേസ്ബുക്കിലെത്തി വാര്‍ത്ത വായിക്കുന്നവരുടെ എണ്ണം കുറഞ്ഞതും മാറി ചിന്തിപ്പിക്കാന്‍ മെറ്റയെ പ്രേരിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പ്രദേശിക വാര്‍ത്തകള്‍ക്ക് മാത്രമായി ഫെയ്‌സ്ബുക്ക് 100 മില്യണ്‍ ഡോളറാണു ചെലവഴിക്കാന്‍ തയാറായത്. 25 മില്യണ്‍ ഡോളര്‍ ഗ്രാന്റ് ഫണ്ടിംഗും, 75 മില്യണ്‍ ഡോളര്‍ മാര്‍ക്കറ്റിംഗ് ചെലവുകള്‍ക്കുമാണ് മെറ്റ മാറ്റിവെച്ചത്. എന്നാല്‍, ഈ പദ്ധതി ഫേസ്ബുക്കിനും മെറ്റയ്ക്കും നഷ്ടങ്ങള്‍ മാത്രമാണ് വരുത്തിയത്. ലാഭത്തിലാക്കാനുള്ള മെറ്റയുടെ ശ്രമങ്ങളുടെ ഭാഗാമായാണ് വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍.




Related Posts

ഇനി പഴയ ഫേസ്ബുക്ക് ആയിരിക്കില്ല; ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ആദ്യപടി; വാര്‍ത്തകള്‍ക്ക് കഷ്ടകാലം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.