തിരുവനന്തപുരം : സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. 35 ലക്ഷം രൂപ വിലയുള്ള വാഹനം വാങ്ങാന്‍ അനുവദിച്ച് ഈ മാസം 17 ന് വ്യവസായവകുപ്പ് ഉത്തരവിറക്കി. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് പുതിയ കാര്‍ വാങ്ങാന്‍ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും സര്‍ക്കാര്‍ ആറു പുതിയ വാഹനങ്ങള്‍ വാങ്ങിയിരുന്നു.
ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില; പി. ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍
4/
5
Oleh
evisionnews