Type Here to Get Search Results !

Bottom Ad

സര്‍ക്കാരിന് അടുത്ത ഊരാക്കുടുക്കിട്ട് ഗവര്‍ണര്‍: പട്ടിക ജാതി ഫണ്ട് തിരിമറിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം


തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരം നഗരസഭയില്‍ പട്ടികജാതി ഫണ്ടില്‍ നടന്ന തിരിമറിയെക്കുറിച്ച് വിശദവിവരങ്ങള്‍ നല്‍കാന്‍ ബിജെപി കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിന് പുതിയ തലവേദനയാകുന്നു. വിവരങ്ങള്‍ ലഭിച്ച ശേഷം ഇതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണമാവശ്യപ്പെടും എന്നാണറിയുന്നത്. സര്‍വകലാശാല വിസിമാരെ പുറത്താക്കാനുള്ള നിര്‍ദേശത്തിന് ശേഷം സര്‍ക്കാരിന് അടുത്ത ഊരാക്കുടുക്ക് സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ പട്ടിക ജാതി ഫണ്ട് തിരിമറിയില്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതു സിപിഎമ്മിന് സൃഷ്ടിക്കുക വലിയ പ്രതിസന്ധിയാണ്. തങ്ങള്‍ക്ക് അംഗങ്ങള്‍ ഉള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നടന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടുണ്ട്. വിസിമാരുടെ നിയമനക്കാര്യം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാനാണ് ഗവര്‍ണറുടെ നീക്കം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad