Tuesday, 1 November 2022

അണങ്കൂരില്‍ അണ്ടര്‍ പാസേജ് വേണമെന്ന ആവശ്യം ശക്തം: സമര സംഗമം നാളെ


അണങ്കൂര്‍: പള്ളികളും പള്ളിക്കൂടങ്ങളും ക്ഷേത്രങ്ങളും ഭജനമന്ദിരവും സര്‍ക്കാര്‍ ആയുര്‍വേദ ആസ്പത്രിയും ഓഫീസ് സമുച്ചയങ്ങളും അടക്കം പ്രവര്‍ത്തിക്കുന്ന അണങ്കൂരില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. അണങ്കൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍, ജനഹിതം മാനിക്കാതെ അധികൃതര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ വിദ്യാര്‍ഥികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭം കടുപ്പിക്കാനും തീരുമാനിച്ചു. നാട്ടുകാര്‍ കാല്‍നട ജാഥയായി നാഷണല്‍ ഹൈവേയുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സൈറ്റിലെത്തി പ്രതിഷേധം പ്രകടിപ്പിച്ചു. 

നഗരസഭാംഗം പി. രമേശ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടി, മമ്മു ചാല, ബി.എസ് സൈനുദ്ധീന്‍, ലളിത എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പി. രമേശ് (ചെയര്‍.), മമ്മു ചാല, ഖാലിദ് പച്ചക്കാട്, കമലാക്ഷന്‍, അശോകന്‍, ലളിത (വൈ. ചെയര്‍.), മജീദ് കൊല്ലമ്പാടി (ജന. കണ്‍.), ടി.എ. മുഹമ്മദ് കുഞ്ഞി തുരുത്തി, രാധാകൃഷ്ണന്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖലീല്‍ ഷെയ്ക്, എന്‍ അബ്ദുല്‍ റഹ്‌മാന്‍ (ജോ. കണ്‍.), സത്താര്‍ ഹാജി (ട്രഷ.). നാളെ രാവിലെ മുതല്‍ അണങ്കൂര്‍ ജംഗ്ഷനില്‍ സമര സംഗമം നടക്കും.

Related Posts

അണങ്കൂരില്‍ അണ്ടര്‍ പാസേജ് വേണമെന്ന ആവശ്യം ശക്തം: സമര സംഗമം നാളെ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.