ശബരിമല: സന്നിധാനത്ത് പൊലീസുകാര്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കില്‍ കഴിഞ്ഞ 12 പൊലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയതായി സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. പൊലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
രോഗ വ്യാപനം; ശബരിമല സന്നിധാനത്ത് മാസ്‌ക് നിര്‍ബന്ധം
4/
5
Oleh
evisionnews