കോഴിക്കോട്: സിഐസി ജനറല്‍ സെക്രട്ടറി ഹക്കിം ഫൈസി ആദൃശേരിക്കെതിരെ നടപടി സ്വീകരിച്ച് സമസ്ത കേരള ജംഇയത്തുല്‍ ഉലമ. സമസ്തയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹക്കിം ഫൈസിയെ നീക്കം ചെയ്തു. സംഘടന വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. സമസ്ത മലപ്പുറം ജില്ലാ മുശാവറ കമ്മറ്റി അംഗമായിരുന്നു ഹക്കിം ഫൈസി. വാഫി കോഴ്സിന് ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നിര്‍ദേശിച്ച കാര്യങ്ങള്‍ സിഐസി നടപ്പിലാക്കിയില്ലെന്നാരോപിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അതിന് പിന്നാലെ തര്‍ക്കം തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
പിന്നീട് സെപ്തംബര്‍ 20ന് പാണക്കാട് ചേര്‍ന്ന സമസ്ത നേതൃയോഗമാണ് മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി സമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളെ സിഐസി പരസ്യമായി തള്ളിപ്പറയുകയും പോസ്റ്റുകളിടുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു രണ്ടാമത്തെ നിര്‍ദേശം. സിഐസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമസ്ത വിളിക്കുന്ന യോഗത്തില്‍ സംബന്ധിക്കണമെന്നായിരുന്നു മൂന്നാമത്തെ നിര്‍ദേശം. ഈ മൂന്ന് നിര്‍ദേശങ്ങളും സിഐസി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനം ബഹിഷ്‌കരിക്കണമെന്ന നിര്‍ദേശം നല്‍കുന്നത്. സെപ്തംബര്‍ 12ന് നടന്ന മുശാവറയുടെ തീരുമാനമെന്ന നിലയിലാണ് കത്ത് നല്‍കിയത്.
നിര്‍ദേശിച്ച മാറ്റങ്ങളും നടപ്പിലാക്കില്ലെന്നാരോപിച്ച് സമസ്ത സിഐസിയുടെ വാഫി വഫിയ്യ കലോത്സവത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പോഷക സംഘടനകള്‍ക്ക് നല്‍കിയിരുന്നു. സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ ഇതു സംബന്ധിച്ച് സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തില്‍ നിന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളും, സിഐസി അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. സമസ്തയെ പൂര്‍ണമായി അനുകൂലിച്ചും പിന്തുണച്ചുമാണ് സാദിഖലി തങ്ങള്‍ സംസാരിച്ചത്. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഹക്കിം ഫൈസിക്കെതിരെയുള്ള സംഘടന നടപടി.
ഹക്കിം ഫൈസി ആദൃശേരിയെ സമസ്തയില്‍ പുറത്താക്കി
4/
5
Oleh
evisionnews