Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമിന്‍


കാസര്‍കോട് (www.evsionnews.in): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്തുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ യോഗത്തില്‍ തീരുമാനം. 2010ല്‍ ചെമ്പരിക്ക കടപ്പുറത്താണ് ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലിസും സി.ബി.ഐയും ഉള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനോ ദുരൂഹത നീക്കാനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചത്.

പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി റെയ്ഞ്ചുകളുടെ പങ്കാളിത്തത്തോടുകൂടി മഹല്ലുകളില്‍ വിശദീകരണ യോഗങ്ങള്‍ ചേരും. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് ഇടപെടല്‍ നടത്താനും ചെമ്പരിക്ക കടപ്പുറത്ത് സമരം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് ഹാഷിം ദാരിമി ദേലമ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ നൂറുദ്ദീന്‍ മൗലവി കുന്നുംകൈ, ഹമീദ് ഫൈസി കൊവ്വല്‍, സെക്രട്ടറിമാരായ അഷ്റഫ് മൗലവി മര്‍ദള, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, അംഗങ്ങളായ മുഹമ്മദ് ഫൈസി ഖജ, ജമാല്‍ ദാരിമി ആലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, അഷ്റഫ് ഫൈസി കിന്നിംഗാര്‍, അര്‍ഷാദ് ഹുദവി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad