Friday, 4 November 2022

''കൊല്ലേണ്ടതു തന്നെ, പരമാവധി ശ്രമിച്ചു, പക്ഷേ സാധിച്ചില്ല''; ഇമ്രാന്‍ ഖാനു നേരെ വെടിയുതിര്‍ത്ത കേസില്‍ അറസ്റ്റിലായ യുവാവ്


ലാഹോര്‍: പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ കൊലപ്പെടുത്താന്‍ തന്നെയാണ് താന്‍ വെടിയുതിര്‍ത്തതെന്ന് അറസ്റ്റിലായ യുവാവിന്റെ മൊഴി. ''ഇമ്രാന്‍ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണ്. പെരുംനുണയന്‍. കൊല്ലേണ്ടതു തന്നെ. പരമാവധി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. പക്ഷേ അതു ഒരിക്കല്‍ സംഭവിക്കും.'' പിടിയിലായ യുവാവ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ ഇതെഹ്രിക് ഇന്‍സാഫിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലിക്കിടെയാണ് ഇമ്രാന്‍ ഖാന് നേരെ വധശ്രമമുണ്ടായത്. റാലി സഫര്‍ അലിഖാന്‍ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഇമ്രാന്റെ കാലില്‍ നാല് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പങ്കാളിയായ രണ്ടാമന് വേണ്ടി അന്വേഷണം തുടരുകയാണ്. ആക്രമണത്തില്‍ സിന്ധ് മുന്‍ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍, പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഫൈസല്‍ ജാവേദ് അടക്കം പത്തോളം നേതാക്കള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

''കൊല്ലേണ്ടതു തന്നെ, പരമാവധി ശ്രമിച്ചു, പക്ഷേ സാധിച്ചില്ല''; ഇമ്രാന്‍ ഖാനു നേരെ വെടിയുതിര്‍ത്ത കേസില്‍ അറസ്റ്റിലായ യുവാവ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.