Type Here to Get Search Results !

Bottom Ad

മംഗളൂരു സ്‌ഫോടനം: പൊലീസ് അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി


ബംഗളൂരു: മംഗളൂരു കുക്കര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി. നവംബര്‍ 19ന് മംഗളൂരുവില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായ കുക്കര്‍ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ ഏറ്റെടുത്തു. ഭാവിയില്‍ മറ്റൊരു ആക്രമണം ഉണ്ടാകുമെന്ന് ഈ സംഘടന മുന്നറിയിപ്പ് നല്‍കി. 

മംഗളൂരുവില്‍ സ്ഫോടനക്കേസിന്റെ അന്വേഷണപുരോഗതി നേരിട്ട് വിലയിരുത്തുന്ന എ.ഡി.ജി.പി അലോക് കുമാറിനും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷെരീഖ് തങ്ങളുടെ സഹോദരനാണെന്ന് സംഘടന വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. കദ്രി ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും എന്നാല്‍ സഹോദരന് ചെറിയ പാളിച്ച പറ്റിയതിനാല്‍ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ലെന്നും കുറിപ്പില്‍ പറയുന്നു. 

എന്നാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വിജയമാണെന്നും പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും പരാജയമാണ് ഈ സ്‌ഫോടനമെന്നും കുറിപ്പില്‍ വ്യക്തമാക്കി. മുസ്ലിം വിഭാഗത്തെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും തങ്ങളെ ഉപദ്രവിച്ചതിന്റെ ഫലം അനുഭവിക്കുമെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഘടനയുടെ പേര് കേള്‍ക്കുന്നതെന്നും ഇത് യഥാര്‍ഥമാണോ എന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad