കാസര്‍കോട്: 17കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 29 വര്‍ഷം തടവിനും രണ്ടരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ പി.എ അബ്ദുല്‍ കരീമിനെ (33)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം അധികതടവ് അനുഭവിക്കണം. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2014 ജൂലായ് മുതല്‍ പെണ്‍കുട്ടിയെ അബ്ദുല്‍ കരീം നിരവധി തവണ ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
17കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29 വര്‍ഷം തടവും പിഴയും
4/
5
Oleh
evisionnews