Type Here to Get Search Results !

Bottom Ad

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പെണ്‍കുട്ടികളെ വീട്ടിലെത്തി പീഡിപ്പിച്ചു; 18കാരന്‍ അറസ്റ്റില്‍


കൊല്ലം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജാണ് അറസ്റ്റിലായത്. ചടയമംഗലം, കടയ്ക്കല്‍ പ്രദേശങ്ങളിലെ പെണ്‍കുട്ടികളെയാണ് പ്രതിലൈംഗികമായി പീഡിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്‌നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെണ്‍കുട്ടികളെ രാത്രിയില്‍ വീടിന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പക്കുകയായിരുന്നു. ുടര്‍ന്നാണ് പെണ്‍കുട്ടികളെ നീരജ് ചൂഷണം ചെയ്തതായി പുറത്തറിയുന്നത്. നീരജിനെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad