Type Here to Get Search Results !

Bottom Ad

മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ഥി; അധ്യാപിക അറസ്റ്റില്‍


തൃശൂര്‍: വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി പതിനാറുകാരനായ വിദ്യര്‍ത്ഥി മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം അധ്യാപകര്‍ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് തനിക്ക് നേരിട്ട പീഡനം കുട്ടി വെളിപ്പെടുത്തിയത്.

കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെടുകയും പൊലീസിന് വിവരങ്ങള്‍ കൈമാറുകയുമായിന്നു. തുടര്‍ന്ന് ട്യൂഷന്‍ ടീച്ചറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad