Wednesday, 30 November 2022

ഇന്ന് അര്‍ജന്റീന- പോളണ്ട് പോരാട്ടം; തോറ്റാല്‍ മെസിപ്പട നാട്ടിലേക്ക്, സമനിലയില്‍ ഭാഗ്യ പരീക്ഷണം


ദോഹ: ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. പോളണ്ടുമായുള്ള മത്സരത്തില്‍ തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തില്‍ മെസിപ്പടയ്ക്ക് ഇന്ന് അവസാന അവസരം. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ കടക്കാം. തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാല്‍ സൗദി- മെക്‌സിക്കോ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും സ്‌കലോണിയുടെ സംഘത്തിന്റെ ഭാവി.

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. മെക്‌സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊര്‍ജം പകര്‍ന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണല്‍ സ്‌കലോണി ദോഹയില്‍ പറഞ്ഞു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് വ്യക്തമാക്കി. മെക്‌സിക്കോക്തിരെ ഗോള്‍ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എന്‍സോ ഫെര്‍ണാണ്ടസിനെ ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ പ്രതിരോധത്തിന് കാര്യമായ ഊന്നല്‍ നല്‍കിയുള്ള കളി ശൈലിക്ക് തന്നെയാകും കോച്ച് സ്‌കലോണി ഇന്നും പിന്തുടരുക.

Related Posts

ഇന്ന് അര്‍ജന്റീന- പോളണ്ട് പോരാട്ടം; തോറ്റാല്‍ മെസിപ്പട നാട്ടിലേക്ക്, സമനിലയില്‍ ഭാഗ്യ പരീക്ഷണം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.