Type Here to Get Search Results !

Bottom Ad

കവുങ്ങുകളില്‍ അജ്ഞാത രോഗം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നല്‍കി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ


ഉദുമ (www.evisionnews.in): കവുങ്ങുകളില്‍ പടരുന്ന അജ്ഞാത രോഗം കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തുന്നു. കവുങ്ങിന്റെ ഇലകള്‍ക്ക് മഞ്ഞനിറം ബാധിച്ച് ക്രമേണ കവുങ്ങ് തന്നെ പൂര്‍ണമായി ഉണങ്ങി നശിക്കുന്ന രോഗമാണിത്. ഒരു തോട്ടത്തില്‍ മാത്രം മരുന്ന് തെളിച്ചാല്‍ രോഗം ശമിക്കാത്ത സ്ഥിതിയാണുള്ളത്. കര്‍ണാടകയില്‍ നിന്ന് പടര്‍ന്ന് പിടിച്ച അജ്ഞാത രോഗം കാസര്‍കോട് ജില്ലയില്‍ വ്യാപിപ്പിക്കുകയാണ്.സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പു നിവേദനം നല്‍കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷിയുള്ള ജില്ലയാണ് കാസര്‍കോട്. മറ്റ് വിളകളെ അപേക്ഷിച്ച് വിപണിയില്‍ നല്ല വിലയും കര്‍ഷകര്‍ക്ക് ലഭക്കുന്നുണ്ട്. മറ്റ് വിളകള്‍ വില തകര്‍ച നേരിടുമ്പോള്‍ കര്‍ഷകര്‍ക്ക് വലിയൊരളവില്‍ ആശ്വാസമായിരുന്നു കവുങ്ങുകളില്‍ നിന്നുള്ള വരുമാനം. അതിനിടയിലാണ് ആശങ്കയായി രോഗം പടരുന്നത്.പ്രശ്‌നം ഗൗരവമായി കണക്കിലെടുത്ത് പ്രത്യേക ശാസ്ത്ര സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് രോഗ പ്രതിരോധത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് സിഎച് കുഞ്ഞമ്പു നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad