കാസർകോട്: ടയർ പൊട്ടിത്തെറിച്ച് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. ബേഡകം തോർക്കുളത്തെ കെ. സുധീഷാ (26)ണ് ഇന്ന് പുലർച്ചെ കണ്ണൂർ മെഡിക്കൽ കോളജിൽ മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ മുന്നാട് വടക്കേക്കര കാവിൽ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്ത് ശരത്തിനൊപ്പം ബന്തടുക്ക ഭാഗത്തേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകിലെ ടയർ പൊട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് പിറകിൽ ഇരിക്കുകയായിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. സ്കൂട്ടറോടിച്ച ശരത്തിനും പരിക്കേറ്റിരുന്നു. പരേതനായ രാമന്റെയും സരോജിനിയുടെയും മകനാണ്. മരപ്പണിക്കാരനാണ് സുധീഷ്.
ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു
4/
5
Oleh
evisionnews