Saturday, 29 October 2022

ചൊവ്വാഴ്ച എന്താണ് സംഭവിച്ചത്? കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വാട്ട്‌സ്ആപ്പ്


ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാജ്യമാകെ സേവനം തടസപ്പെട്ടതില്‍ കാരണം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് വാട്ട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. സാങ്കേതിക പിഴവു കൊണ്ടാണ് തകരാര്‍ സംഭവിച്ചതെന്ന് നേരത്തെ വാട്ട്‌സാപ്പ് അറിയിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് വാട്ട്‌സ്ആപ്പ് മറുപടി നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ഇതിനെ വിശദാംശങ്ങള്‍ ലഭ്യമല്ല. തകരാര്‍ സംബന്ധിച്ച് കമ്പനിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഐടി മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളമാണ് ചൊവ്വാഴ്ച വാട്ട്‌സ്ആപ്പ് സേവനം നഷ്ടപ്പെട്ടത്.

Related Posts

ചൊവ്വാഴ്ച എന്താണ് സംഭവിച്ചത്? കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വാട്ട്‌സ്ആപ്പ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.