Type Here to Get Search Results !

Bottom Ad

മുംബൈയില്‍ തെരുവുനായയെ ബലാത്സംഗം ചെയ്തു; ഡെലിവറി ബോയ് അറസ്റ്റില്‍


മുംബൈ: മുംബൈയില്‍ തെരുവുനായയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആകാശ്(25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ഹീറ പന്ന മാളില്‍ സംഭവം നടന്നത്.

മാളിന്റെ രണ്ടാം നിലയിലുള്ള പിറകുവശത്തെ ബാല്‍കണിയിലായിരുന്നു യുവാവ് തെരുവുനായയെ പിടിച്ചുവച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയത്ത് ഇതുവഴി കടന്നുപോയ ഒരാളാണ് സംഭവം കണ്ടത്. മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ബോംബേ ആനിമല്‍ റൈറ്റ്സിന് ഇതിന്റെ വിഡിയോ പകര്‍ത്തി അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് എന്‍.ജി.ഒ അംഗമായ മിനു സേത്തും മറ്റൊരു മൃഗസംരക്ഷണ പ്രവര്‍ത്തകനും പൊവായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ഡെലിവറി ബോയിയെ പിടികൂടുന്നത്. ആറു മാസം പ്രായമുള്ള നായയെയാണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്‍പും പലതവണ ഇയാള്‍ തെരുവുനായ്ക്കളെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതിന്റെ വിഡിയോ പകര്‍ത്തി മറ്റൊരു ഡെലിവറി ബോയ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എന്‍.ജി.ഒയ്ക്ക് ലഭിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad