Saturday, 8 October 2022

ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന് കാസര്‍കോട്ട് പ്രൗഢ തുടക്കം


കാസര്‍കോട് (www.evisionnews.in): ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ജി.ഡി.എസ് (എന്‍.എഫ്.പി.ഇ) അഖിലേന്ത്യാ സമ്മേളനത്തിന് കാസര്‍കോട്ട് പ്രൗഢ തുടക്കം. പ്രതിനിധിസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡണ്ട് വീരേന്ദ്ര ശര്‍മ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി. കരുണാകരന്‍ സ്വാഗതം പറഞ്ഞു. ആര്‍.എന്‍ പരാക്കര്‍, ജനാര്‍ദ്ദന്‍ മജീന്ദാര്‍, പി.വി രാജേന്ദ്രന്‍, പി.സി പിള്ള, കെ. രാഘവേന്ദ്രന്‍, കെ.വി ശ്രീധര്‍, ഡി.വി മൊഹന്തി, പി.കെ മുരളീധരന്‍, പി.യു ഗഡ്‌സെ, വി. ശ്രീകുമാര്‍, കെ. ശ്രീനിവാസ, പി. പാണ്ഡുരംഗ റാവു എന്നിവര്‍ സംസാരിച്ചു.

പൊതുസമ്മേളനം ഉച്ചക്ക് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നഗരത്തില്‍ പ്രകടനം നടക്കും. രാത്രിയില്‍ അലോഷിയും സംഘവും അവതരിപ്പിക്കുന്ന ഗസലും ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറും.

സമ്മേളനത്തിന് തുടക്കം കുറിച്ച് സന്ധ്യാരാഗം ഓഡിറ്റോറിയത്തിന് മുന്നില്‍ എന്‍.എഫ്.പി.ഇ സംസ്ഥാന ചെയര്‍മാനും മുന്‍ എം.പിയുമായ പി. കരുണാകരനാണ് പതാക ഉയര്‍ത്തിയത്. ടി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി.രാജേന്ദ്രന്‍, പാണ്ഡുരംഗ റാവു, എം. കുമാരന്‍ നമ്പ്യാര്‍, ഗോപാലകൃഷ്ണന്‍ നായര്‍, പി.കെ.മുരളീധരന്‍, ലാലന്‍, മോഹനന്‍ സംസാരിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ഫോട്ടോ പ്രദര്‍ശനം മുന്‍ എം.എല്‍.എ കെ.പി.സതീശ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം അധ്യക്ഷത വഹിച്ചു.

Related Posts

ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന് കാസര്‍കോട്ട് പ്രൗഢ തുടക്കം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.