Type Here to Get Search Results !

Bottom Ad

നമുക്കു നമ്മളോടുതന്നെ ചാറ്റു ചെയ്യാനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്


കാലിഫോര്‍ണിയ: എന്തെങ്കിലും വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ മെസേജ് ആയി സേവ് ചെയ്ത് വയ്‌ക്കേണ്ട ആവശ്യം പലര്‍ക്കും പലപ്പോഴും വരാറുണ്ട്. ചിലപ്പോള്‍ ആരെങ്കിലും നമുക്ക് അയച്ച ഒരു മെസേജ് ആകാം. അത് അയാള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് നമുക്ക് സൂക്ഷിച്ചുവയ്ക്കാന്‍ നമ്മുടെ തന്നെ മറ്റൊരു വാട്‌സ്ആപ്പ് നമ്പരിലേക്കോ ഏറ്റവും വിശ്വാസ്യതയുള്ള മറ്റൊരാളുടെ നമ്ബരിലേക്കോ ഒക്കെ ഫോര്‍വേഡ് ചെയ്യുകയാണ് പലരും ചെയ്തു വന്നിരുന്നത്. എന്നാല്‍ ഇനി മെസേജുകളോ വിവരങ്ങളോ ഒക്കെ സൂക്ഷിക്കാന്‍ അത്തരം വളഞ്ഞ വഴികളൊന്നും നോക്കേണ്ട.

ഒരാള്‍ക്ക് സ്വയം വാട്‌സ്ആപ്പില്‍ തനിക്കു തന്നെ മെസേജ് അയയ്ക്കാനുള്ള പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉടന്‍ പുറത്തിറക്കും എന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി വികസിപ്പിച്ച് വരുന്ന വിവിധ ഫീച്ചറുകളുടെ ലിസ്റ്റില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഫീച്ചര്‍ ആണ് ഈ സ്വയം മെസേജ് അയയ്ക്കല്‍. ''മെസേജ് യുവര്‍ സെല്‍ഫ്'' എന്നാണ് ഈ ഫീച്ചറിന്റെ പേര്.

നമ്മള്‍ മറ്റൊരു വാട്‌സ്ആപ്പ് കോണ്ടാക്ടിന് മെസേജ് അയയ്ക്കുന്ന അതേപോലെ തന്നെ നമുക്കും മെസേജ് അയയ്ക്കാം എന്നുള്ളതാണ് ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകത. നമ്മുടെ കോണ്ടാക്ടില്‍ ഉള്ള ഒരാള്‍ക്ക് എങ്ങനെ മെസേജ് അയയ്ക്കുന്നുവോ അതേ പോലെ തന്നെയാണ് ഈ സ്വയം മെസേജ് അയയ്ക്കല്‍ ഫീച്ചറും ഉപയോഗിക്കുക. വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ട് പ്രകാരം ന്യൂ ചാറ്റിന്റെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന ടാബില്‍ ഒരു കമ്യൂണിറ്റി ബട്ടനും ഇടംപിടിച്ചിട്ടുണ്ട്.

പുതിയ സ്വയം ചാറ്റ് ഓപ്ഷന്‍ ഫീച്ചര്‍ നിലവില്‍ വരുമ്പോള്‍ ഉപയോഗിക്കാനായി ആദ്യം വാട്‌സ്ആപ്പിലെ ന്യൂ ചാറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അവിടെ സെലക്ട് കോണ്ടാക്ട് എന്നതിനു കീഴിലായി ന്യൂ ഗ്രൂപ്പ്, ന്യൂ കോണ്ടാക്ട്, ന്യൂ കമ്യൂണിറ്റി ബട്ടനുകള്‍ക്ക് താഴെയായി കോണ്ടാക്ട്‌സ് ഓണ്‍ വാട്‌സ്ആപ്പ് എന്നതില്‍ ആദ്യത്തെ പേരായി നിങ്ങളുടെ നമ്ബര്‍ കാണാന്‍ സാധിക്കും. 'മീ(യു)' എന്ന നിങ്ങളുടെ അക്കൗണ്ടിനെ സൂചിപ്പിക്കുന്ന കോണ്ടാക്ടില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് സ്വയം മെസേജ് അയയ്ക്കാന്‍ സാധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad