കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതി കള്‍ ക്കെതിരെ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി എസതീഷ് കുമാര്‍ പറഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ കാസര്‍ കോട് സിജെ.എം കോടതി യില്‍ കുറ്റപത്രം സമര്‍പ്പിക്കു നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാ ട്രഷറര്‍ സുനില്‍ നായക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.
മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം വൈകു ന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെ തിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നത്. അനുമതി ലഭിച്ച സാഹചര്യ ത്തില്‍ വിശദമായ പരിശോധ നക്കും നടപടി ക്രമങ്ങള്‍ക്കും ശേഷം സമര്‍പ്പിക്കും.കേസിലെ പ്രതികളിലൊരാളായ കെ ബാലകൃഷ്ണ ഷെട്ടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രനടക്കം പ്രതികള്‍ക്കെതിരെ കുറ്റപത്രം നവംബറില്‍
4/
5
Oleh
evisionnews