Type Here to Get Search Results !

Bottom Ad

ചരിത്രനേട്ടവുമായി ഐ.എസ്.ആര്‍.ഒ; ഒറ്റ ദൗത്യത്തില്‍ 36 ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു


ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ 36 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു. 12.07ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു നിര്‍ണായക ഉപഗ്രഹ വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക് 3 (എല്‍വിഎം 3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.

ദൗത്യം വിജയകരം എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ് അറിയിച്ചു. ജിഎസ്എല്‍വി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്സ്യല്‍ വിക്ഷേപണമാണിത്. വണ്‍ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിച്ചത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad