Type Here to Get Search Results !

Bottom Ad

മിഷന്‍-25 വരിക്കാരെ ചേര്‍ക്കല്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു


ബദിയടുക്ക: കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന മിഷന്‍-25 തീവ്ര യജ്ഞ കര്‍മ്മ പദ്ധതിയുടെ ഭാഗമായ വരിക്കാരെ ചേര്‍ക്കലിന്റെ ഔദ്യോഗിക ഉദ്ഘാടനം ബെളിഞ്ചയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മതഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയുടെ സമഗ്രമായ പുരോഗതിക്ക് വേണ്ടി മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്നതിന്റെ ഭാഗമായ മാസവരിസംഖ്യ വരിക്കാരെ ചേര്‍ക്കലിനാണ് ബെളിഞ്ചയില്‍ തുടക്കം കുറിച്ചത്.


ബെളിഞ്ചയില്‍ നിന്നും 50 മാസ വരിക്കാരെ ചേര്‍ത്ത് കൊണ്ടുള്ള ലിസ്റ്റ് ഹദ്ദാദ് ജമാഅത്ത് പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തില്‍ നിന്നും ഏറ്റുവാങ്ങി പ്രചരണ ഉദ്ഘാടനം പാണക്കാട് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് വിഷയാവതരണം നടത്തി സ്വാഗതം പറഞ്ഞു. ഫസല്‍ റഹ്‌മാന്‍ ദാരിമി നന്ദി പറഞ്ഞു.


സയ്യദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, ഖലീല്‍ ഹുദവി കല്ലായം, അഷറഫ് പള്ളിക്കണ്ടം, കുമ്പഡാജ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഹമീദ് പൊസോളിഗ, ദുബായ് കണ്ണിയത്ത് ചാപ്റ്റര്‍ പ്രതിനിധി അബ്ദുല്ല അലാബി, അബ്ദുല്‍ സലാം ലത്തീഫി, ഹമീദ് ബാറക്ക, ബഷീര്‍ പള്ളങ്കോട്, ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് ജി.ബി അബ്ദുല്ല, അബ്ദുല്‍ കാദര്‍ ഹാജി അലാബി, സിദ്ധീഖ് മാസ്റ്റര്‍, മാനേജര്‍ പിഎസ് ഇബ്രാഹിം ഫൈസി, വൈസ് പ്രിന്‍സിപ്പല്‍ സലീം വാഫി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad