Friday, 7 October 2022

ജനറല്‍ ആസ്പത്രിക്ക് മുന്‍വശം പാകിയ കോണ്‍ക്രീറ്റ് ഇളകി; കല്ലുകള്‍ തെറിച്ചുള്ള അപകടങ്ങള്‍ പതിവായി


കാസര്‍കോട് (www.evisionnews.in): ജനറല്‍ ആസ്പത്രിയുടെ മുന്‍വശത്ത് പാകിയ കോണ്‍ക്രീറ്റ് ഇളകി കല്ലുകള്‍ ദേഹത്തേക്ക് തെറിച്ച് വീഴുന്നത് അപകടത്തിനിടയാക്കുന്നു. ചില സ്ഥലങ്ങളില്‍ ഇവിടെ ഇന്റര്‍ലോക്ക് പാകിയിരുന്നുവെങ്കിലും ആസ്പത്രിയുടെ മുന്‍ വശത്ത് ഇന്റര്‍ലോക്ക് പാകാതെ കോണ്‍ക്രീറ്റ് ഇടുകയായിരുന്നു. ഇതാണ് തകര്‍ന്ന് കിടക്കുന്നത്. രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലന്‍സുകളും ഇവിടെ നിര്‍ത്തി രോഗികളെ ഇറക്കി തിരിച്ചു പോകുമ്പോള്‍ കല്ലുകള്‍ ഇളകി തെറിക്കുന്നത് പതിവായിരിക്കയാണ്.

ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുന്നവരുടെ ദേഹത്ത് കല്ലുകള്‍ തെറിക്കുന്നത് പതിവായതോടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ കണ്ണിലേക്ക് കല്ല് തെറിച്ചുവെങ്കിലും ഭാഗ്യം കൊണ്ട് വലിയ പരിക്ക് ഉണ്ടായില്ല. ഇവിടെയും ഇന്റര്‍ലോക്ക് പാകിയാല്‍ പരിഹാരമാവുമെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.

Related Posts

ജനറല്‍ ആസ്പത്രിക്ക് മുന്‍വശം പാകിയ കോണ്‍ക്രീറ്റ് ഇളകി; കല്ലുകള്‍ തെറിച്ചുള്ള അപകടങ്ങള്‍ പതിവായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.