എറണാകുളം: ലഹരിക്ക് അടിമപ്പെട്ട യുവാക്കളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നയാള്‍ മയക്കു മരുന്ന് ഗുളികകളുമായി പിടിയിലായി. മുവാറ്റുപുഴ സ്വദേശി ശ്യാം (29) ആണ് പിടിയിലായത്. 20 ലഹരി ഗുളികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ബൈക്കില്‍ സൂക്ഷിച്ചിരുന്ന ലഹരി ഗുളികള്‍ എറിഞ്ഞു കളഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവശേഷിക്കുന്ന ഗുളികളാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.
മയക്കു മരുന്ന് ഗുളികകളുമായി ലഹരി വിമുക്ത പ്രവര്‍ത്തകന്‍ പിടിയില്‍
4/
5
Oleh
evisionnews