Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്


കുമ്പള (www.evisionnews.in): സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെര്‍വാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകന്‍ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ റഹ്‌മത്ത് നഗറിലെ മുഹമ്മദ് പുളിക്കൂര്‍ (20), സുഹൈല്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സുഹൈലിനെ മംഗളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. പേരാല്‍ കണ്ണൂര്‍ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയായിരുന്നു അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad