Monday, 17 October 2022

അങ്കണവാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന മോഷ്ടാവ് പിടിയില്‍


കണ്ണൂര്‍: അങ്കണവാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ തലവേദനയായ ആള്‍ പിടിയില്‍. താവക്കര വെസ്റ്റ് അങ്കണവാടിയിലെ 'സ്ഥിരം കള്ളന്‍' മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ കോളജ് ഓഫ് കൊമേഴ്‌സിന് സമീപം ഹോള്‍ സെയില്‍ ജെന്റ്‌സ് ഷോറൂമില്‍ കയറി പണവും വസ്ത്രവും മോഷ്ടിച്ച കേസിലും പ്രതിയാണ്. മൂന്നുതവണയാണ് പ്രതി താവക്കര അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ചുകുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ചും രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം ജനല്‍ കമ്പികളും ടൈലും തകര്‍ത്തിരുന്നു. അടുക്കള ഭാഗത്തെ സീലിങ് വഴിയാണ് മോഷ്ടാവ് അകത്തുകടക്കുന്നത്. ഭക്ഷണം കഴിച്ചശേഷം മേശയില്‍ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു. പുതപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കത്തിയും സ്പാനറുകളും നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച വാട്ടര്‍ പ്യൂരിഫെയറിന്റെയും വാഷ്‌ബേസുകളുടെയും പൈപ്പുകള്‍ തകര്‍ത്തശേഷം എടുത്തു കൊണ്ടുപോയിരുന്നു.

Related Posts

അങ്കണവാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന മോഷ്ടാവ് പിടിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.